Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (31-01-2025)

So you can give your best WITHOUT CHANGE

പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടിൽ 17 ജൂനി.അസിസ്റ്റന്റ്/ സ്റ്റെനോ ഒഴിവുകൾ

കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനു (സി.എസ്.ഐ.ആർ.) കീഴിൽ ഉത്തരാഖണ്ഡിലെ ദെഹ്റാദൂണിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിൽ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയർ സ്റ്റെനോഗ്രാഫർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 17 ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.iip.res.in 

NIPER: 29 തൊഴിൽ അവസരം

ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 29 ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 23. വിശദവിവരങ്ങൾ https://www.niperhyd.ac.in/ -ൽ ലഭിക്കും.

പവർ ഫിനാൻസ് കോർപറേഷനിൽ 30 ഒഴിവുകൾ

ഡൽഹി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർ ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് https://pfcindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഫെബ്രുവരി 13.

 


Send us your details to know more about your compliance needs.