Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ 17-01-2026)

So you can give your best WITHOUT CHANGE

ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 248 അപ്രന്റ്റിസ് ഒഴിവുകൾ

ഹൈദരാബാദ് ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിങ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. ബിരുദധാരികളിൽനിന്ന് 200 പേർക്കും ഡിപ്ലോമക്കാരിൽനിന്ന് 48 പേരെയുമാണ് തിരഞ്ഞെടുക്കുക. ഒരു വർഷമാണ് പരിശീലനം. ഫെബ്രുവരി 9-ന് പരിശീലനം. ആരംഭിക്കും. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.ecil.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 20 (ഉച്ചക്ക് 2 മണി വരെ).

ഇർകോൺ ഇന്റർനാഷണലിൽ 32 മാനേജർ ഒഴിവുകൾ

റെയിൽവേ മന്ത്രാലയത്തിന് കീഴിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡ്, മാനേജർ(ഇലക്ട്രിക്കൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 32 ഒഴിവുണ്ട് കരാർ നിയമനമാണ്. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.ircon.org  സന്ദർശിക്കുക.


Send us your details to know more about your compliance needs.