So you can give your best WITHOUT CHANGE
സെൻട്രൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
ഇംഫാലിലുള്ള സെൻട്രൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ അധ്യാപക തസ്തികകളിലെ 186 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ- 93 , അസോസിയേറ്റ് പ്രൊഫസർ- 30, അസിസ്റ്റന്റ് പ്രൊഫസർ-63 എന്നിങ്ങനെ യാണ് ഒഴിവുകൾ. വിവിധ വിഷയങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. യോഗ്യത, അപേക്ഷ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് www.cau.ac.in കാണുക.
എം.ജി.യിൽ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി സർവകലാശാല വിവിധ വകുപ്പുകൾ/സ്കൂളുകളിലായുള്ള ഗസ്റ്റ്/കരാർ അധ്യാപകരുടെ 92 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 24, 25, 26, 27, 28, മേയ് 1 രണ്ട്, മൂന്ന് തീയതികളിലായി നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. യു.ജി.സി. ചട്ടപ്രകാരം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. തുടക്കത്തിൽ ഒരുവർഷത്തേക്കായിരിക്കും നിയമനം. മികവിന്റെ അടിസ്ഥാനത്തിൽ രണ്ടുവർഷംകൂടി നീട്ടിക്കിട്ടാം.
ശമ്പളം: 1,750 രൂപ (മാസം പരമാവധി 43,750 രൂപ). യു.ജി.സി. യോഗ്യതയില്ലാത്തവർക്ക് പ്രതിദിനം 1,600 രൂപയും മാസം പരമാവധി 40,000 രൂപയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.mgu.ac.in
റോഡ് ഡവലപ്മെന്റ് ഏജൻസി: ഫിനാൻഷ്യൽ കൺട്രോളർ ഒഴിവിലേക്ക് അപേക്ഷിക്കാം
കേരള സ്റ്റേറ്റ് റൂറൽ റോഡ് ഡവലപ്മെന്റ് ഏജൻസിയിൽ ഫിനാൻഷ്യൽ കൺട്രോളർ ഒഴിവ്. സിഎ/തത്തുല്യ ബിരുദവും 3 വർഷ പരിചയം അല്ലെങ്കിൽ എംബിഎ (ഫിനാൻസ്)/അക്കൗണ്ടിങ് ആൻഡ് ഫിനാൻസിൽ അഡ്വാൻസ്ഡ് ബിരുദവും 3 വർഷ പരിചയവും ആണു യോഗ്യത. പ്രായം 20-40. ശമ്പളം: 45,000. ഏപ്രിൽ 24 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ksrrda.kerala.gov.in
Send us your details to know more about your compliance needs.