So you can give your best WITHOUT CHANGE
ജപ്പാൻ സർക്കാരിന്റെ സ്കോളർഷിപ്പിന് അപേക്ഷിക്കാം
ജപ്പാനിൽ ഉപരി പഠനം നടത്താനാഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ജപ്പാൻ സർക്കാർ നൽകിവരുന്ന മെക്സ്റ്റ് കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2024 ഏപ്രിൽ മുതലാണ് സ്കോളർഷിപ്പുകൾ ലഭിക്കുക.
മൂന്നുവർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ വിദ്യാഭ്യാസം, നാലുവർഷം ദൈർഘ്യമുള്ള സാങ്കേതിക/എൻജിനിയറിങ് വിദ്യാഭ്യാസം, അഞ്ചു വർഷത്തെ വിവിധവിഷയങ്ങളിലെ ബിരുദം എന്നിവയ്ക്കാണ് സ്ലോളർഷിപ്പു ലഭിക്കുക. എല്ലാ കോഴ്സുകളുടെയും ആദ്യ ഒരു വർഷം ജാപ്പനീസ് ഭാഷ നിർബന്ധമായും പഠിക്കണം. 1999 ഏപ്രിൽ രണ്ടിനുശേഷം ജനിച്ചവരാകണം അപേക്ഷകർ. പ്രതിമാസം 71,200 രൂപ ലഭിക്കും. 12 പേരെയാണ് ഡോളർഷിപ്പിനായി തിരഞ്ഞെടുക്കുക. മേയ് 23-നകം അപേക്ഷിക്കണം.
വിലാസം: കോൺസുലേറ്റ് ജനറൽ ഓഫ് ജപ്പാൻ, 12/1 സെന്ട്ടോഫ് റോഡ്, ഫസ്റ്റ് സ്ട്രീറ്റ്, തേനാംപേട്ട, ചെന്നൈ-600018. വിവരങ്ങൾക്ക് : 04424323860/ 63 - www.chennai.in.embjapan.go.jp/itpr_en/00_000029.html
Send us your details to know more about your compliance needs.