So you can give your best WITHOUT CHANGE
നിയമബിരുദക്കാർക്ക് സേനയിൽ അവസരം
കരസേനയുടെ 2023 ഏപ്രിലിൽ ആരംഭിക്കുന്ന 30-ാമത് ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ച് ഷോർട്ട് സർവീസ് കമ്മിഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.അവിവാഹിതരായ വനിതകൾക്കും പുരുഷന്മാർക്കുമാണ് അവസരം. ആകെ ഏഴ് ഒഴിവുകളാണുള്ളത്. പുരുഷന്മാർക്ക് അഞ്ച്,വനിതകൾക്ക് രണ്ട് എന്നിങ്ങനെയാണ് ഒഴിവുകൾ.യോഗ്യത കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള എൽഎൽ.ബി. ബിരുദം. ക്ലാറ്റ് പി.ജി. സ്കോർ നിർബന്ധമാണ്. ബാർ കൗൺസിൽ രജിസ്ട്രേഷൻ നേടാനുള്ള യോഗ്യതയുണ്ടായിരിക്കണം.പ്രായപരിധി: 2023 ജനുവരി ഒന്നിന് 21-നും 27-നും മധ്യേ. അപേക്ഷകർ 1996 ജനുവരി രണ്ടിനും 2022 ജനുവരി ഒന്നിനും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം.രണ്ടുഘട്ടമായിട്ടുള്ള എസ്.എസ്.ബി. ഇന്റവ്യൂ വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.ശേഷം ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്ചത്തെ പരിശീലനം പൂർത്തിയാക്കുന്നവരെ ലഫ്റ്റനന്റ് റാങ്കിൽ നിയമിക്കും.
അപേക്ഷ :https://joinindianarmy.nic.in/വെബ്സൈറ്റിലെ Officer Entry Appln/Login ലിങ്കിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം.അവസാന തീയതി: സെപ്റ്റംബർ 22.
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ട്രേഡ്സ്മാൻ ട്രെയിനി ഒഴിവ്
മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR) ട്രേഡ്സ്മാൻ ട്രെയിനി,ട്രേഡ്സ്മാൻ അപ്രന്റീസുകളെ തേടുന്നു.ആകെ 9 ഒഴിവാണുള്ളത്.ട്രേഡുകളും ഒഴിവുകളുടെ എണ്ണവും: ടർണർ -1, മെഷിനി സ്റ്റ്-1, കാർപ്പെന്റർ-2, വെൽഡർ 1, ഇലക്ട്രീഷ്യൻ-2, ഫിറ്റർ-1, പെയിന്റർ-1. പ്രായപരിധി: 28 വയസ്സ്, സ്റ്റൈപെൻഡ്: 12,500 രൂപ.അപേക്ഷിക്കാനാവശ്യമായ യോഗ്യത, അപേക്ഷിക്കേണ്ട വിധം, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി എന്നിവയറിയാൻ www.tifr.res.in/positions സന്ദർശിക്കുക.
Send us your details to know more about your compliance needs.