So you can give your best WITHOUT CHANGE
ഇഗ്നോ പ്രവേശനം: ഫെബ്രുവരി10 വരെ നീട്ടി
ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ആരംഭിക്കുന്ന പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടി ഈ മാസം 10 വരെ നീട്ടി. അപേക്ഷകൾ ഓൺലൈനായി നൽകണം. ഓൺലൈൻ വഴി നിലവിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർ യൂസർ നെയിമും പാസ്‍വേഡും ഉപയോഗിച്ച് അപേക്ഷ പരിശോധിച്ചു പ്രവേശനം ഉറപ്പുവരുത്തുന്നതിനു മുൻപ് ന്യൂനത പരിഹരിക്കണം. വിവരങ്ങൾക്ക് ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിങ്, കിള്ളിപ്പാലം, കരമന പി.ഒ, തിരുവനന്തപുരം - 695002 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471-2344113, 9447044132. ഇമെയിൽ: rctrivandrum@ignou.ac.in. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: https://ignouadmission.samarth.edu.in/.
Send us your details to know more about your compliance needs.