Let us do the

IIST: Application by May 2 (10-04-2023)

So you can give your best WITHOUT CHANGE

ഐഐഎസ്ടി: അപേക്ഷ മെയ് 2 വരെ

കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്തിനടുത്തു വലിയമലയിൽ കൽപിത സർവകലാശാലയായി പ്രവർത്തിക്കുന്ന ഐഐഎസ്ടിയിലെ 2023-24 എംടെക് / എംഎസ്സി പ്രവേശനത്തിന് മേയ് 2 വരെ ഓൺലൈനായി അപേക്ഷിക്കാം. നിർദിഷ്ട ശാഖകളിലെ ബിടെക്കുകാർക്കും നിർദിഷ്ട വിഷയങ്ങളിലെ എംഎസ് എംഎസ്സിക്കാർക്കും അവസരമുണ്ട്. https://admission.iist.ac.in/ എന്ന സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 5 വിഷയങ്ങൾക്കു വരെ ശ്രമിക്കാം. ഒന്നിലേറെ വിഷയങ്ങളിലേക്കു ശ്രമിക്കുന്നവർ മുൻഗണനാക്രമം അപേക്ഷയിൽ കാണിക്കണം. 3 വിഷയങ്ങൾക്കു വരെ അപേക്ഷാഫീ 600 രൂപ. നാലോ അഞ്ചോ വിഷയങ്ങൾക്കു ശ്രമിക്കുന്നവർക്ക് 1200 രൂപ. എല്ലാ വിഭാഗങ്ങളിലെയും വനിതകളും പട്ടിക, ഭിന്നശേഷി വിഭാഗക്കാരും 300 / 600 രൂപയടച്ചാൽ മതി. ഗേറ്റ് / ജെസ്റ്റ് സ്കോർ നോക്കിയുള്ള പ്രാഥമിക സിലക്ഷൻ ലഭിച്ചവർക്കു വിഡിയോ കോൺഫറൻസിങ് വഴി ഇന്റർവ്യൂ ഉണ്ടായിരിക്കും. ഗേറ്റ് സ്കോറുള്ള എംടെക് വിദ്യാർഥികൾക്ക് എഐസിടിഇ സ്കോളർഷിപ് ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 0471-2568477; ഇ-മെയിൽ: admissions@iist.ac.in; വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.iist.ac.in/. (Dean (Academics) Indian Institute of Space Science &Technology, Valiamala, Thiruvananthapuram - 695 547)


Send us your details to know more about your compliance needs.