Let us do the

BTech students can become army officers(25-04-2023)

So you can give your best WITHOUT CHANGE

ബിടെക് വിദ്യാർഥികൾക്ക് ആർമി ഓഫിസറാകാം 

ബി ടെക് ഫൈനൽഇയർ ക്ലാസിലെ അവിവാഹിത ആൺകുട്ടികൾക്കു ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ് (TGC-138) വഴി ഇന്ത്യൻ കരസേനയിൽ സ്ഥിരം കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. ഡെറാഡൂൺ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ 2024 ജനുവരിയിൽ കോഴ്സ് തുടങ്ങും. സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ ശാഖകളിലും ബിആർക്കിലും പഠിക്കുന്നവർക്കാണു സിലക്ഷൻ. ജനനം 1997 ജനുവരി രണ്ടിനു മുൻപോ 2004 ജനുവരി ഒന്നിനു ശേഷമോ ആകരുത് . ഫൈനൽ പരീക്ഷ 2004 ജനുവരി ഒന്നിനു ശേഷമായിക്കൂടാ. ബിരുദം നേടിയവർക്കും അപേക്ഷിക്കാം. മാർക്കു നോക്കി, മികവുള്ളവരെ 5 ദിവസത്തോളം നീണ്ടു നിൽക്കുന്ന സർവീസസ് സിലക്ഷൻ ബോർഡ് ഇന്റർവ്യൂവിനു ക്ഷണിക്കും (എസ്എസ്ബി). കർശനമായ മെഡിക്കൽപരിശോധനയ്ക്കും വിധേയരാകണം. ആരോഗ്യം നിർബന്ധം. പൊക്കവും തൂക്കവും സംബന്ധിച്ച നിബന്ധനകളും പാലിക്കണം. സൗജന്യ പരിശീലനത്തിനു ചേരുമ്പോൾ ലഭിക്കുന്ന ഷോർട് സർവീസ് കമ്മിഷൻ 49 ആഴ്ചത്തെ കോഴ്സ് പൂർത്തി യാക്കുന്നതോടെ പെർമനന്റാക്കും. പരിശീലനക്കാലത്ത് 56,100 രൂപ പ്രതിമാസ സ്റ്റൈപ്പെൻഡുണ്ട്. joinindianarmy.nic.in സൈറ്റിൽ മേയ് 17ന് വൈകിട്ടു 3 വരെ ഓൺലൈനായി അപേക്ഷിക്കാം.


Send us your details to know more about your compliance needs.